തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍. എല്ലാവരുടെയും ശമ്പളം പിടിക്കുന്നതിന് പകരം ജീവനക്കാരില്‍ പണം നല്‍കാന്‍ തയ്യാറുള്ളവരുടെ പക്കല്‍ നിന്നും മാത്രം പണം ഈടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള സെക്രട്ടേറിയേറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍
പണം നല്‍കാന്‍ തയ്യാറുള്ളവരുടെ പക്കല്‍ നിന്നും മാത്രം പണം ഈടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള സെക്രട്ടേറിയേറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍
ഈ തീരുമാനമെടുത്താല്‍ എല്ലാവരും സഹകരിക്കും. ജീവനക്കാരെ ശത്രുക്കളാക്കി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനം ഖേദകരമാണ്. സര്‍ക്കാര്‍ നിലപാടിനെതിരെ കോടതിയെ സമീപിക്കുന്നത് ഉള്‍പ്പടെ ആലോചിക്കുമെന്ന് കേരള സെക്രട്ടേറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും കേരള സെക്രട്ടേറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറുമായ എം.എസ് ജ്യോതിഷ് പറഞ്ഞു. ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി പിരിച്ചെടുക്കാനുള്ള തീരുമാനം തൊഴിലാളി വിരുദ്ധമാണെന്ന് അധ്യാപക സംഘടയായ കെപിഎസ്ടിഎ ആരോപിച്ചു.