തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് വൈകിയേക്കും. പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് ശേഷമാകും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുക. വിധി അനുകൂലമായാല്‍ നേരത്തെ പ്രഖ്യാപിച്ച വിദഗ്‌ധ സമിതിയെ നിയോഗിക്കും.
സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് സുപ്രീംകോടതി തന്നെ സ്റ്റേ ചെയ്‌തതിനാല്‍ സ്‌കൂള്‍ തുറക്കുന്ന നടപടിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്.