തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോകുന്നത് കുറയുന്നു. മുന്‍ അധ്യായന വര്‍ഷം ഇത് 0.12 ശതമാനമായിരുന്നത് ഇക്കുറി 0.11 ശതമാനത്തിലേക്ക് താഴ്ന്നു. ഇതോടെ കേരളം മറ്റൊരു അഭിമാന നേട്ടം കൂടിയാണ് കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ മൊത്തം സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം മാറി.
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ അഖിലേന്ത്യാ തലത്തില്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കിടയിലെ ശരാശരി കൊഴിഞ്ഞുപോക്ക് 4.13 ശതമാനമായിരുന്നുവെങ്കില്‍ അപ്പര്‍ പ്രൈമറിയില്‍ അത് 4.03 ശതമാനവും സെക്കന്‍ഡറി തലങ്ങളില്‍ 17.06 ശതമാനവുമായിരുന്നു.
'വിദ്യാഭ്യാസ സ്ഥിതി വിവര കണക്കുകള്‍, ഒറ്റ നോട്ടത്തില്‍' എന്ന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. അപ്പര്‍ പ്രൈമറി തലവുമായി താരതമ്യം ചെയ്യുമ്പോള്‍ ലോവര്‍ പ്രൈമറി ഘട്ടത്തിലും ഹൈസ്‌കൂള്‍ ഘട്ടത്തിലും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് അനുപാതം കൂടുതലാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്ക് നിരക്ക് ഉള്ളത്. 2018-19ല്‍ ഹൈസ്‌കൂള്‍ ക്ലാസുകളിലെ 0.17 ശതമാനം എന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2016-17 കാലഘട്ടത്തില്‍ 0.33 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ അത് കുറവായിരുന്നു എന്ന രീതിയിലും ഈ കൊഴിഞ്ഞുപോക്കിനെ കാണാവുന്നതാണ്. കൊഴിഞ്ഞുപോക്കില്‍ ഉണ്ടായിരിക്കുന്ന ഈ കുറവ് എല്ലാ സ്‌കൂള്‍ ഘട്ടങ്ങളിലും കാണാവുന്നതാണ്.
- സംസ്ഥാനത്ത് ഏതാണ്ട് 6.79 ലക്ഷം പുതിയ വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. സംസ്ഥാനത്ത് ഇങ്ങനെ പൊതുമേഖലയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ പ്രവേശന നിരക്ക് വര്‍ധിക്കുന്ന ഗ്രാഫ് നിരന്തരം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.
- സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥി പ്രവേശനം പ്രോത്സാഹനജനകമായ ഉയര്‍ച്ചയാണ് കാണിക്കുന്നതെങ്കില്‍ 2016-17 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച് കൊഴിഞ്ഞുപോകുന്നതിന്‍റെ നിരക്കും നിര്‍ണായകമാം വിധം കുറഞ്ഞിട്ടുണ്ട്.
- 2020ലെ സാമ്പത്തിക പുനരവലോകന പ്രകാരം 2019-20 കാലഘട്ടത്തില്‍ കൊഴിഞ്ഞുപോക്കിന്‍റെ നിരക്ക് 0.11 ശതമാനത്തിലേക്ക് കുറഞ്ഞു. 2016-17 കാലഘട്ടത്തില്‍ 0.22 ശതമാനമായിരുന്നു ഈ നിരക്ക്.
- ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ പഠനം ഉപേക്ഷിച്ച് പോകുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന നേട്ടമാണ് കേരളം നേടിയെടുത്തിരിക്കുന്നത്.
- കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ അഖിലേന്ത്യാ തലത്തില്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കിടയിലെ ശരാശരി കൊഴിഞ്ഞുപോക്ക് 4.13 ശതമാനമായിരുന്നുവെങ്കില്‍ അപ്പര്‍ പ്രൈമറിയില്‍ അത് 4.03 ശതമാനവും സെക്കന്‍ഡറി തലങ്ങളില്‍ 17.06 ശതമാനവുമാണ്.
- സംസ്ഥാനത്തെ ജില്ലകളില്‍ ലോവര്‍ പ്രൈമറി ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന കൊഴിഞ്ഞുപോക്ക് നിരക്ക് ഇടുക്കി ജില്ലയിലാണുള്ളത് (0.43 ശതമാനം).
- അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി കൊഴിഞ്ഞുപോക്ക് നിരക്കുള്ളത് (0.20 ശതമാനം).
- ഇതിന് തൊട്ട് താഴെയുള്ള സ്ഥാനത്ത് ഇടുക്കി നില്‍ക്കുന്നു (0.17 ശതമാനം). അതേ സമയം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വയനാട്ടിലാണ് ഏറ്റവും ഉയര്‍ന്ന കൊഴിഞ്ഞുപോക്ക് നിരക്കുള്ളത്. 1.54 ശതമാനമാണ് അവിടെ നിരക്ക്. തൊട്ടുപിറകില്‍ 0.36 ശതമാനമായി ഇടുക്കിയും 0.28 ശതമാനവുമായി എറണാകുളവും യഥാക്രമം ഉണ്ട്.
- കഴിഞ്ഞ 3 വര്‍ഷത്തില്‍ എസ് സി-എസ് ടി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിര്‍ണായകമാം വിധം കുറഞ്ഞിരിക്കുന്നു. എന്നാല്‍ എസ് ടി വിദ്യാര്‍ഥികള്‍ക്കിടയിലുള്ള കൊഴിഞ്ഞുപോക്ക് നിരക്ക് മറ്റ് വിദ്യാര്‍ഥികള്‍ക്കിടയിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു.
- 2018-19 കാലഘട്ടത്തില്‍ കേരളത്തില്‍ എസ് സി വിദ്യാര്‍ഥികള്‍ക്കിടയിലെ കൊഴിഞ്ഞുപോക്ക് നിരക്ക് 0.12 ശതമാനമായി കുറഞ്ഞു. 2016-17 കാലഘട്ടത്തിലെ 0.26 ശതമാനം എന്ന നിരക്കില്‍ നിന്നാണ് ഈ കുറവ്. അതേ സമയം എസ് ടി വിദ്യാര്‍ഥികള്‍ക്കിടയിലെ നിരക്ക് 2.27 ശതമാനം എന്ന നിലയില്‍ നിന്നും 1.29 ശതമാനം എന്ന നിലയിലേക്കും കുറഞ്ഞു.