ശബരിമലയില്‍ വിശാലബെഞ്ച്; തീരുമാനത്തിനെതിരായ വാദം ഇന്ന് ആരംഭിക്കും - സുപ്രീംകോടതി വാര്‍ത്തകള്‍
കേസ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതിന്‍റെ സാധുതയെ കുറിച്ചുള്ള വാദം മാത്രമാകും ഇന്ന് നടക്കുക
തിരുവനന്തപുരം: ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ട തീരുമാനം ശരിയോ എന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. പുന:പരിശോധന ഹർജിയിലെ ഉത്തരവിൽ റഫർ ചെയ്ത നിയമ പ്രശ്നങ്ങൾ പരിശോധിക്കാൻ വിശാല ബെഞ്ച് രൂപീകരിക്കാമോ എന്ന വിഷയത്തിലാണ് ഇന്ന് വാദം. വിശാല ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനം ചില അഭിഭാഷകർ ചോദ്യം ചെയ്തിരുന്നു. ഇതിനാലാണ് ഇക്കാര്യം പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതിന്‍റെ സാധുതയെ കുറിച്ചുള്ള വാദം മാത്രമാകും ഇന്ന് നടക്കുക. ഇതിനു ശേഷമാകും പരിഗണനാ വിഷയങ്ങൾ തീരുമാനിക്കുന്നത്.