തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞിന്‍റെ കാലിൽ എലി കടിച്ചു. വെള്ളനാട് വെളിയന്നൂർ സ്വദേശിയുടെ ആറു മാസം പ്രായമായ കുഞ്ഞിന്‍റെ വലതു കാലിലെ പെരുവിരലിലാണ് എലിയുടെ കടിയേറ്റത്. രാത്രിയിൽ എലി ശല്യം ശ്രദ്ധയിൽപെട്ടിരുന്നതായി കുഞ്ഞിന്‍റെ രക്ഷിതാക്കൾ പറഞ്ഞു. പുലർച്ചെ അഞ്ച് മണിക്ക് കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് അമ്മ ഉണർന്നു നോക്കിയപ്പോൾ കട്ടിലിൽ നിന്നും എലി ഓടി പോകുന്നത് കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്‍റെ കാലിൽ കടിയേറ്റതായി കണ്ടെത്തി. കാലിൽ നിന്നും രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു. രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് ഒൻപത് മണിയോടെയാണ് കുത്തിവെപ്പ് നൽകിയത്.
കൊവിഡ് ചികിത്സയിലിരിക്കെ എസ്‌എടി ആശുപത്രിയില്‍ കുഞ്ഞിനെ എലി കടിച്ചു - rat bite child news
തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് ആറു മാസം പ്രായമായ കുഞ്ഞിന്‍റെ പെരുവിരലില്‍ എലിയുടെ കടിയേറ്റത്. കാലിൽ നിന്നും രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു. കൊവിഡ് നെഗറ്റീവ് ആകും മുൻപേ അമ്മയെയും കുഞ്ഞിനെയും തിടുക്കത്തില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്.
കൊവിഡ് ചികിത്സയിലിരിക്കെ കുഞ്ഞിനെ എലി കടിച്ചു
ആറു ദിവസം മുൻപാണ് ഞാറനീലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച കുഞ്ഞിനെയും അമ്മയെയും എസ്എടിയിലേയ്ക്ക് മാറ്റിയത്. ഇതിനിടെ കൊവിഡ് നെഗറ്റീവ് ആകും മുൻപേ അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്യാൻ ശ്രമം നടന്നതായും ആക്ഷേപമുണ്ട്.