സംസ്ഥാന വനിത വികസന കോർപറേഷനില്‍ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം
സ്ഥിരം ജീവനക്കാർക്ക് 2014 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം. സ്ഥാപനത്തിന്‍റെ സംസ്ഥാന സർക്കാർ ഗ്യാരന്‍റി 740.56 കോടി രൂപയായി ഉയർത്തി.
തിരുവനന്തപുരം:സംസ്ഥാന വനിത വികസന കോർപറേഷൻ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനം. സ്ഥിരം ജീവനക്കാർക്ക് 2014 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം. സ്ത്രീകളുടെ സമഗ്രമായ ശാക്തീകരണം, സാമ്പത്തിക സ്വാശ്രയത്വം എന്നിവ ലക്ഷ്യമിട്ടാണ് 1988ൽ വനിതാ വികസന കോർപറേഷൻ രൂപീകരിച്ചത്. ദേശീയ സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നുണ്ട്. 2016ലെ സ്ഥാപനത്തിന്‍റെ സംസ്ഥാന സർക്കാർ ഗ്യാരന്‍റി ആയി 140 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് 740.56 കോടി രൂപയായി ഉയർത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.