തിരുവനന്തപുരം: ഭരണഘടന വിമർശന പ്രസംഗത്തെ തുടർന്ന് മന്ത്രി സജി ചെറിയാൻ രാജി വച്ചത് സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശത്തെ തുടർന്ന്. മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസിൽ വിളിച്ചു വരുത്തിയാണ് സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്. തുടർന്ന് വാർത്ത സമ്മേളനം നടത്തി മന്ത്രി രാജി പ്രഖ്യാപിക്കുകയായിരുന്നു.
മുഖ്യമന്ത്രി വിളിച്ചുവരുത്തി, വാർത്ത സമ്മേളനം വിളിച്ച് രാജി അറിയിച്ച് സജി ചെറിയാൻ - സജി ചെറിയാൻ രാജിവെച്ചു
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ഭരണഘടനയെ ബഹുമാനിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയാണെന്നും പ്രസംഗത്തിൽ ഉയർത്തിയ വിമർശനം പൂർണ്ണമായും മാധ്യമങ്ങൾ പുറത്ത് വിട്ടില്ലെന്നും സജി ചെറിയാൻ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ഭരണഘടനയെ ബഹുമാനിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയാണെന്നും പ്രസംഗത്തിൽ ഉയർത്തിയ വിമർശനം പൂർണ്ണമായും മാധ്യമങ്ങൾ പുറത്ത് വിട്ടില്ലെന്നും സജി ചെറിയാൻ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ ഭരണഘടനയെയും നീതി വ്യവസ്ഥിതിയേയും ബഹുമാനിക്കുന്ന തന്‍റെ ഒരു മണിക്കൂർ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയുള്ള പ്രചാരണമാണ് നടക്കുന്നത്. ഇത് സിപിഎമ്മിനെ പ്രതി കൂട്ടിലാക്കിയിട്ടുണ്ട്. അതിനാൽ രാജി വയ്ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയായി തുടരുന്നത് ശരിയല്ല എന്നതിനാലാണ് രാജി. ഒരിക്കലും ഭരണഘടനയെ വിമർശിക്കുന്നയാളല്ല. തുടർന്നും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തുന്ന പ്രവർത്തനങ്ങളിൽ സജീവമായുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ സ്ഥാനം രാജി വയ്ക്കുന്നത് സംബന്ധിച്ചതടക്കമുള്ള ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞില്ല.