തിരുവനന്തപുരം :മോൻസൺ മാവുങ്കലിൻ്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. മോൻസൺ മാവുങ്കലിനെതിരായ കേസന്വേഷണത്തിൽ ചെമ്പോലയുടെ ആധികാരികത സംബന്ധിച്ചും വിശദമായ പരിശോധന നടത്തും.
വ്യാജമായ ഈ ചെമ്പോല ഉപയോഗിച്ച് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം ആരെങ്കിലും നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
മോന്‍സണ്‍ മാവുങ്കലിന്‍റെ പക്കലുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ALSO READ:ശബരിമല വിഷയത്തിൽ നടന്നത് വന്‍ ഗൂഢാലോചന, സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍
ആരുടെ ഭാഗത്ത് തെറ്റ് കണ്ടാലും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ ചെമ്പോല ആധികാരിക രേഖയാക്കി വാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ നടപടിയുണ്ടാകുമോയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.