ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശിപാര്‍ശ അംഗീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എസ്.രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് തീരുമാനമായത്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ നടപടി.
എസ് രാജേന്ദ്രനെ താത്കാലികമായി മാറ്റിനിര്‍ത്തി സിപിഎം; സസ്പെൻഷൻ ഒരു വര്‍ഷത്തേക്ക് - ദേവികുളം മുൻ എംഎൽഎക്കെതിരെ നടപടി
സിപിഎം ജില്ലാ കമ്മറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
എസ് രാജേന്ദ്രൻ ഒരു വർഷം സിപിഎമ്മിന് പുറത്ത്; ശിപാർശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു
സംഘടനാ വിരുദ്ധതയുടെ പേരിൽ രാജേന്ദ്രനെ സസ്പെൻഡ് ചെയ്യാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് കൈമാറുകയായിരുന്നു. ഇതിനാണ് ഇപ്പോൾ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് എസ് രാജേന്ദ്രനെതിരെയുള്ള നടപടി വൈകിയത്.
READ MORE:'നടപടിയെടുത്താലും സി.പി.എമ്മിനൊപ്പമുണ്ടാകും'; നയം വ്യക്തമാക്കി എസ് രാജേന്ദ്രന്‍
Last Updated : Jan 28, 2022, 3:43 PM IST