തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കർണാടകയ്‌ക്ക് പിന്നാലെ തമിഴ്‌നാടും നിയന്ത്രണങ്ങൾ കർശനമാക്കി. സംസ്ഥാന അതിർത്തികളിൽ തമിഴ്‌നാട് സർക്കാർ പരിശോധന ശക്തമാക്കി. ഈ പാസില്ലാതെയും അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾക്ക് പോകാവുന്ന സാഹചര്യത്തിൽ ഉൾപ്പെടെ മാറ്റം വരുത്തികൊണ്ടാണ് തമിഴ്‌നാട് സർക്കാർ നിലപാട് കർശനമാക്കുന്നത്. ഇനി മുതൽ മുതൽ അതിർത്തി കിടക്കുന്നവർക്ക് രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്‍റെ സർട്ടിഫിക്കറ്റും, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
തമിഴ്‌നാട് അതിർത്തിയിൽ ആർടിപിസിആർ പരിശോധന കർശനമാക്കി - RTPCR test security tightened TN Borders
ഓഗസ്‌റ്റ് അഞ്ച് മുതൽ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്‍റെ സർട്ടിഫിക്കറ്റും, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
![തമിഴ്‌നാട് അതിർത്തിയിൽ ആർടിപിസിആർ പരിശോധന കർശനമാക്കി ആർടിപിസിആർ പരിശോധന ആർടിപിസിആർ പരിശോധന വാർത്ത തമിഴ്‌നാട് അതിർത്തിയിൽ ആർടിപിസിആർ പരിശോധന പരിശോധന കർശനമാക്കി തമിഴ്‌നാട് തമിഴ്‌നാട് സർക്കാർ ഓഗസ്റ്റ് അഞ്ച് മുതൽ പരിശോധന ശക്തം RTPCR test security tightened RTPCR test security tightened news RTPCR test security tightened TN Borders TN Borders security check](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12647535-thumbnail-3x2-check.jpg)
തമിഴ്‌നാട് അതിർത്തിയിലും ആർടിപിസിആർ പരിശോധന കർശനമാക്കി
ഓഗസ്‌റ്റ് അഞ്ച് മുതൽ നിർദേശം പ്രാബല്യത്തിൽ വരുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ വ്യക്തമാക്കിയിരുന്നു. തെക്കൻ അതിർത്തി ഗ്രാമങ്ങളിലെ കളിയിക്കവിള, ചെറിയ കൊല്ല, നെട്ട, ആറുകാണി, കൊല്ലംകോട് തുടങ്ങി 13 ചെക്ക് പോസ്റ്റുകളിലുമാണ് തമിഴ്‌നാട് സർക്കാർ പരിശോധന ശക്തമാക്കുന്നത്.