കേരളം

kerala

ETV Bharat / city

നിസാമുദീന്‍-തിരുവനന്തപുരം എക്‌സ്പ്രസിലെ കവര്‍ച്ച; പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി

കവർച്ച നടന്നത് തമിഴ്‌നാട് റെയിൽവേ പൊലീസിൻ്റെ പരിധിയിലായതിനാൽ അവരുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസിലെ കവര്‍ച്ച  നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസ്  അക്‌സർ ബാഗ്‌ഷാക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി  അക്‌സർ ബാഗ്‌ഷാ  പ്രതി അക്‌സർ ബാഗ്‌ഷാ  Nizamuddin - Robbery on Thiruvananthapuram Express  Nizamuddin - Robbery on Thiruvananthapuram Express news  aksar nathsha  theft in Nizamuddin - Robbery on Thiruvananthapuram Express
നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സ്പ്രസിലെ കവര്‍ച്ച; പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി

By

Published : Sep 13, 2021, 11:21 AM IST

തിരുവനന്തപുരം:നിസാമുദീൻ എക്‌സ്പ്രസിൽ യാത്രക്കാരെ മയക്കിക്കിടത്തി സ്വർണം കവർന്ന സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന അക്‌സർ ബാഗ്ഷായ്ക്കു വേണ്ടി അന്വേഷണം ത്വരിതപ്പെടുത്തി റെയിൽവേ പൊലീസ്. കവർച്ച നടന്നത് തമിഴ്‌നാട് റെയിൽവേ പൊലീസിൻ്റെ പരിധിയിലായതിനാൽ അവരുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. സേലത്തിനും കോയമ്പത്തൂരിനും ഇടയിലാണ് സംഭവം നടന്നതായി കരുതുന്നത്. അതിനാൽ റെയിൽവേ സേലം ഡിവിഷനിലേക്ക് അന്വേഷണ ചുമതല മാറ്റാനും സാധ്യതയുണ്ട്.

സമാന സംഭവങ്ങളിൽ മുമ്പ് പിടിയിലായിട്ടുള്ള അക്‌സറിൻ്റെ ചിത്രം കവർച്ചയ്ക്ക് ഇരയായവർ തിരിച്ചറിഞ്ഞതോടെയാണ് ഇയാളെ പിടികൂടാനുള്ള നീക്കം ശക്തമാക്കിയത്. ഇയാൾ ഗുജറാത്ത് സ്വദേശിയാണെന്നാണ് തിരുവനന്തപുരം റെയിൽവേ പൊലീസ് നൽകുന്ന വിവരം. നേരത്തേ നാഗർകോവിലിലും മധുരയിലും ട്രെയിനിൽ ഇയാൾ കവർച്ച നടത്തിയിരുന്നു. സ്ഥിരം കുറ്റവാളി ആയതിനാൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പരിധിയുണ്ട്. അതേസമയം സിസിടിവി ക്യാമറകൾ പരിശോധിച്ച് ഇയാൾ ഇറങ്ങിയ സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

ന്യൂഡൽഹിയിൽ നിന്നു വന്ന നിസാമുദീൻ - തിരുവനന്തപുരം എക്‌സ്‌പ്രസിൽ അമ്മയും മകളും ഉൾപ്പെടെ മൂന്ന് വനിത യാത്രികരെ മയക്കിക്കിടത്തിയാണ് കവർച്ച നടത്തിയത്. ട്രെയിനിൽ അബോധാവസ്ഥയിലായിരുന്ന മൂന്നു പേരെയും തിരുവനന്തപുരം റെയിൽവേ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.

ABOUT THE AUTHOR

...view details