നെയ്യാറ്റിൻകര മെഡിക്കൽ ഷോപ്പിൽ മോഷണം - സിസിവി ദൃശ്യങ്ങള്‍
15000 രൂപയാണ് കവർന്നത്. മെഡ് വിങ്ങ് ചാരിറ്റിയുടെ കിഴിലാണ് മെഡിക്കൽസ് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം: നെയ്യാറ്റിൻകര മെഡിക്കൽ ഷോപ്പിൽ നടന്ന മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നെയ്യാറ്റിൻകര മെഡ് വിങ് മെഡിക്കൽ സ്റ്റോറിലാണ് മോഷണം നടന്നത്. ഉച്ചക്ക് ഒന്നര മണിക്കാണ് മരുന്ന് വാങ്ങാൻ എന്ന വ്യാജേന മോഷ്ടാവ് എത്തി 15000 രൂപ കവർന്നത്. മെഡ് വിങ്ങ് ചാരിറ്റിയുടെ കിഴിലാണ് മെഡിക്കൽസ് പ്രവർത്തിക്കുന്നത്. കൊവിഡ് കാലമായതിനാൽ നെയ്യാറ്റിൻകരയിലെ മെഡിക്കൽ സ്റ്റോറുകളിൽ തിരക്ക് കൂടുതലാണ്. തിരക്കുള്ള സമയങ്ങളിലാണ് ഇത്തരത്തിൽ മോഷണം നടക്കുന്നത്. നെയ്യാറ്റിൻകര പൊലിസിന്‍റെ ഭാഗത്ത് നിന്നും കാര്യമായ ഒരു മുൻകരുതലും ഉണ്ടാകുന്നില്ല എന്ന പരാതിയും നിലവിലുണ്ട്.