കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടല്‍; രണ്ട് പേര്‍ അറസ്റ്റില്‍ - മോഷണം വാര്‍ത്തകള്‍
മെഡിക്കൽ കോളജ് ടാഗോർ ഗാർഡൻസ് സ്വദേശി അരവിന്ദ് രാജ് (21), കുമാരപുരം സ്വദേശി സുജിൻ (24) എന്നിവരാണ് പിടിയിലായത്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം വാഹനത്തിൽ ഇരുന്നയാളെ കത്തി കാട്ടി പണം കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. മെഡിക്കൽ കോളജ് ടാഗോർ ഗാർഡൻസ് സ്വദേശി അരവിന്ദ് രാജ് (21), കുമാരപുരം സ്വദേശി സുജിൻ (24) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകാര്യം സ്വദേശി അമൽ ഗീതിനെയാണ് സംഘം ഭീഷണിപ്പെടുത്തി പണം വാങ്ങിയത്. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇവരുടെ പേരിൽ മെഡിക്കൽ കോളജ്, പേട്ട സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.