തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ പിന്തുണച്ച രണ്ട് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടെങ്കിലും ശരിദൂരത്തിലുറച്ച് എന്‍.എസ്.എസ്. ശരി ദൂരം ശരിയെന്ന് കാലം തെളിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
ശരി ദൂരം ശരിയെന്ന് കാലം തെളിക്കും: ജി.സുകുമാരന്‍ നായര്‍ - kerala bypoll results
എന്‍.എസ്.എസ്, യു.ഡി.എഫിന് വോട്ടു പിടിച്ചു എന്ന മാധ്യമങ്ങളുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ജി. സുകുമാരന്‍ നായര്‍.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസ സംരക്ഷണം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിച്ചപ്പോഴാണ് ശരിദൂരത്തിലേക്ക് പോകേണ്ടി വന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈശ്വര വിശ്വാസം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. നവോത്ഥാനത്തിന്‍റെ പേരില്‍ ജനങ്ങളില്‍ വിഭാഗീയതയും വര്‍ഗീയ ചേരിതിരിവുമുണ്ടാക്കുന്നു. ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ മുന്നാക്കക്കാരെ മാത്രം ബോധപൂര്‍വ്വം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നു. വിശ്വാസ സംരക്ഷണത്തിനും മുന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനുമാണ് ഈ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് ശരിദൂരം സ്വീകരിച്ചത്.
ഇത് നാടിന്‍റെ നന്മക്ക് വേണ്ടിയാണ്. അല്ലാതെ സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി എന്തെങ്കിലും ആനുകൂല്യം തട്ടിയെടുക്കാനല്ല. നിലപാട് ശരിദൂരമാണെങ്കിലും എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമായി അവര്‍ക്കിഷ്‌ടമുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന് നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഒരു വിലക്കും ഇല്ല. അതനുസരിച്ചാണ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ അവരുടെ രീതിയില്‍ പ്രചാരണം നടത്തിയത്. എന്നാല്‍ കാര്യമറിയാതെ മാധ്യമങ്ങള്‍ ഇതിനെ വിമര്‍ശിച്ചു. ഇതേറ്റെടുത്ത് ചിലര്‍ എന്‍.എസ്.എസിനെതിരെ പ്രചാരണം നടത്തി. സാമുദായിക സ്വാധീനം ഉപയോഗിച്ച് എന്‍.എസ്.എസ്, യു.ഡി.എഫിന് വോട്ടു പിടിച്ചു എന്ന മാധ്യമങ്ങളുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.