കാര്‍ഷിക പട്ടയഭൂമിയില്‍ മറ്റ് നിര്‍മാണങ്ങള്‍ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി - പട്ടയം
മറ്റ് നിര്‍മാണങ്ങള്‍ നിയമവിരുദ്ധമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി
തിരുവനന്തപുരം: കാർഷികാവശ്യങ്ങൾക്കുള്ള പട്ടയഭൂമിയിൽ വാണിജ്യ സമുച്ചയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കുന്നത് നിയമ വിരുദ്ധമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ. ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിൽ പട്ടയം നൽകുന്ന കാര്യത്തിൽ സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവൃത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള എസ്. രാജേന്ദ്രൻ എംഎല്‍എയുടെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.