തിരുവനന്തപുരം :എറണാകുളം ഡിസിസി ഓഫിസിന് മുന്നിൽ പ്രതിഷേധ പോസ്റ്റർ പതിച്ച സംഭവത്തില്‍ പ്രതികരണവുമായി വി.ഡി.സതീശന്‍. പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണ്.
തങ്ങളൊക്കെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു. എന്നാൽ ഇപ്പോള്‍ ഗ്രൂപ്പുകളെക്കാള്‍ വലുതാണ് പാര്‍ട്ടിയെന്ന് കാണിക്കാനാണ് ശ്രമിക്കുന്നത്.
തന്‍റെ പേരില്‍ ഒരു ഗ്രൂപ്പുമുണ്ടാകില്ല. അതില്‍ ചേരാന്‍ ആരും കാത്തിരിക്കേണ്ടെന്നും വി.ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.
പാര്‍ട്ടി നേതാക്കളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ഒരു തരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്കും കീഴ്‌പ്പെടുന്ന പ്രശ്‌നമില്ല.
തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച അഞ്ച് മേഖലാസമിതികളും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
പാര്‍ട്ടി ഇത് ചര്‍ച്ച ചെയ്‌ത് ഉത്തരവാദികളായവര്‍ക്കെതിരെ ഇതുവരെ ഇല്ലാത്തവിധം നടപടി സ്വീകരിക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.