കേരളം

kerala

ETV Bharat / city

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ഐജി സ്‌പർജൻകുമാർ തിരുവനന്തപുരം കമ്മീഷണർ - ഐജിമാർക്ക് സ്ഥാനക്കയറ്റം

മഹിപാൽ യാദവ്, ബൽറാം കുമാർ ഉപാധ്യായ എന്നിവർക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റം നൽകി

Reshuffle in police department Kerala  Harshita Athalloori transferred to Intelligence  പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി  ഐജി സ്‌പർജൻകുമാർ തിരുവനന്തപുരം കമ്മീഷണർ  ഐജിമാർക്ക് സ്ഥാനക്കയറ്റം  ഐജി ഹർഷിത അട്ടല്ലൂരിയെ ഇന്‍റലിജൻസിഐജി ഹർഷിത അട്ടല്ലൂരിയെ ഇന്‍റലിജൻസിൽ
പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ഐജി സ്‌പർജൻകുമാർ തിരുവനന്തപുരം കമ്മീഷണർ

By

Published : Jan 1, 2022, 9:42 AM IST

Updated : Jan 1, 2022, 9:51 AM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. രണ്ട് ഐജിമാർക്ക് എഡിജിപിമാരായും, അഞ്ച് ഡിഐജിമാർക്ക് ഐജിമാരായും സ്ഥാനക്കയറ്റം നൽകി. ഐജി മാരായ മഹിപാൽ യാദവ്, ബൽറാം കുമാർ ഉപാധ്യായ എന്നിവർക്കാണ് എഡിജിപിമാരായി സ്ഥാനക്കയറ്റം നൽകിയത്.

മഹിപാൽ യാദവ്
ബൽറാം കുമാർ ഉപാധ്യായ

ഐജി ഹർഷിത അട്ടല്ലൂരിയെ ഇന്‍റലിജൻസിലേക്ക് മാറ്റി. പി പ്രകാശിന് ദക്ഷിണമേഖല ഐജി ആയി ചുമതല നൽകി. ഐജി സ്‌പർജൻകുമാർ ആണ് പുതിയ തിരുവനന്തപുരം കമ്മീഷണർ.

ഐജി ഹർഷിത അട്ടല്ലൂരി

ALSO READ:കൗമാരക്കാർക്കുള്ള വാക്സിനേഷൻ; കൊവിൻ രജിസ്ട്രേഷൻ ഇന്നുമുതൽ

ഡിഐജി ആയി സ്ഥാനക്കയറ്റം ലഭിച്ച എസ് നിശാന്തിനിയെ പത്തനംതിട്ട എസ്‌പി സ്ഥാനത്തുനിന്ന് മാറ്റി. കോഴിക്കോട് കമ്മീഷണറുടെ തസ്തിക ഐജി റാങ്കിലേക്ക് ഉയർത്തിയിട്ടുണ്ട്. ഐജിയായി സ്ഥാനക്കയറ്റം ലഭിച്ച എവി ജോർജ്ജ് കോഴിക്കോട് കമ്മീഷണറായി തുടരും.

Last Updated : Jan 1, 2022, 9:51 AM IST

ABOUT THE AUTHOR

...view details