തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കീവിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാൻ തയ്യാറെടുത്തിരിക്കുന്ന വിദ്യാർഥികൾക്ക് പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് പോകാൻ അവിടത്തെ റെയിൽവേ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
"കര്‍ഫ്യൂ ഇളവ് പ്രയോജനപ്പെടുത്തണം": യുക്രൈനിലെ മലയാളി വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി - operation ganga
യാത്രയിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
രക്ഷാദൗത്യം തുടരുന്നു; യുക്രൈൻ റയിൽവെയുടെ പ്രത്യേക ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
പ്രത്യേക ട്രെയിൻ സർവീസ് യുക്രൈൻ റയിൽവെ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ മലയാളി വിദ്യാർഥികൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. യാത്രയിൽ വേണ്ട മുൻകരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ALSO READ:റഷ്യക്കെതിരായ ഉപരോധം : തകർന്നടിഞ്ഞ് റൂബിള്‍, നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച