ഏത്തമിടീക്കല്‍; യതീഷ് ചന്ദ്രയ്‌ക്കെതിരായ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും - ലോക്‌ഡൗണ്‍ കേരള വാര്‍ത്തകള്‍
ഡിജിപി നല്‍കുന്ന റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രിക്ക് കൈമാറും.
![ഏത്തമിടീക്കല്‍; യതീഷ് ചന്ദ്രയ്‌ക്കെതിരായ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും Report on sit up punishment today kerala lock down latest news kerala police latest news yatheesh chandra latest news കേരള പൊലീസ് വാര്‍ത്തകള്‍ കൊവിഡ് 19 കേരള വാര്‍ത്തകള്‍ ലോക്‌ഡൗണ്‍ കേരള വാര്‍ത്തകള്‍ യതീഷ് ചന്ദ്ര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6591428-thumbnail-3x2-lk.jpg)
തിരുവനന്തപുരം: ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടീച്ച കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരായ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. ഉത്തര മേഖല ഐ.ജി അശോക് യാദവാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നത്. യതീഷ് ചന്ദ്രയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാകും റിപ്പോർട്ട് തയ്യാറാക്കുക. റിപ്പോർട്ട് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രിക്ക് കൈമാറും. ഏത്തമിടീക്കൽ സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.