കേരളം

kerala

ETV Bharat / city

തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് മൂന്ന് ദിവസം മഴ തുടരും

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

red alert thiruvananthapuram  red alert thiruvananthapuram news  thiruvananthapuram red alert  thiruvananthapuram red alert news  thiruvananthapuram red alert issued news  thiruvananthapuram red alert issued  thiruvananthapuram rain news  thiruvananthapuram rain  heavy rainfall  heavy rainfall news  kerala rainfall news  kerala rainfall  heavy rainfall continue  heavy rainfall continue news  തിരുവനന്തപുരം റെഡ് അലര്‍ട്ട് വാര്‍ത്ത  തിരുവനന്തപുരം റെഡ് അലര്‍ട്ട്  റെഡ് അലര്‍ട്ട് തിരുവനന്തപുരം  റെഡ് അലര്‍ട്ട് തിരുവനന്തപുരം വാര്‍ത്ത  തിരുവനന്തപുരം മഴ വാര്‍ത്ത  തിരുവനന്തപുരം മഴ  ഓറഞ്ച് അലര്‍ട്ട് വാര്‍ത്ത  ഓറഞ്ച് അലര്‍ട്ട്  യെല്ലോ അലര്‍ട്ട് വാര്‍ത്ത  യെല്ലോ അലര്‍ട്ട്  മഴ വാര്‍ത്ത  മഴ പുതിയ വാര്‍ത്ത  മഴ  കേരളം മഴ വാര്‍ത്ത  കേരളം മഴ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് വാര്‍ത്ത
തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് മൂന്ന് ദിവസം മഴ തുടരും

By

Published : Nov 13, 2021, 2:06 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 204 മില്ലീമീറ്ററിന് മുകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. തലസ്ഥാനത്ത് പുലര്‍ച്ചെ മുതല്‍ തന്നെ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഇത് വരും മണിക്കൂറുകളിലും തുടരുമെന്നാണ് മുന്നറിയിപ്പ്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൂന്ന് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്‌ച 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ്‌നാടിന് മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിന്‍റെ സ്വാധീനത്തിലാണ് കേരളത്തില്‍ അടുത്ത രണ്ടു ദിവസം മഴക്ക് സാധ്യത. പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് ആന്‍ഡമാന്‍ കടലില്‍ തായ്‌ലന്‍ഡ് തീരത്തിനോട് ചേര്‍ന്ന് ന്യുനമര്‍ദം രൂപപ്പെട്ടു. ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ച് നവംബര്‍ 15 ഓടെ വടക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്കു ബംഗാള്‍ ഉള്‍ക്കടലിലുമായി തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത.

തുടര്‍ന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ച് അടുത്ത 48 മണിക്കൂറിനുള്ളില്‍ ആന്ധ്ര തീരത്ത് പ്രവേശിക്കാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമായി തുടരാനാണ് സാധ്യത.

Also read: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ; മലയോര മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം

ABOUT THE AUTHOR

...view details