സംസ്ഥാനത്ത് കനത്ത മഴ അഞ്ച് ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 115 മുതല്‍ 214 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് സൂചന.അതിനിടെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ ഇന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസർകോടും ഒഴികെയുള്ള അഞ്ച് ജില്ലകളിൽ ഓറഞ്ച് അലെർട്ട് തുടരും.നാളെ നാളെ ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ തുടരും, ഇന്ന് ഏഴ് ജില്ലകളിൽ റെഡ് അലെർട്ട്
നാളെ ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും റെഡ് അലെർട്ട് പ്രഖ്യാപിച്ചു
അറബികടലില്‍ ലക്ഷദീപിനും കേരളത്തിനുമിടയില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴ ലഭിക്കാനുള്ള കാരണം. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റും തിരമാലയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു.