കേരളം

kerala

ETV Bharat / city

കേരള തീരത്ത് റെഡ് അലര്‍ട്ട് - കേരള തീരത്ത് റെഡ് അലര്‍ട്ട്

ബുറെവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരള തീരത്ത് എത്തും. അതേസമയം കേരള തീരത്ത് എത്തുമ്പോൾ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമാകുമെന്നാണ് വിലയിരുത്തല്‍.

red alert in kerala costal area  red alert news  cyclone latest news  കേരള തീരത്ത് റെഡ് അലര്‍ട്ട്  ബുറെവി ചുഴലിക്കാറ്റ്
കേരള തീരത്ത് റെഡ് അലര്‍ട്ട്

By

Published : Dec 3, 2020, 10:39 AM IST

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിൽ കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാറ്റ് ഉച്ചയോടെ ഇന്ത്യൻ തീരത്തെ പാമ്പൻ മേഖലയിൽ എത്തുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. നാളെ ഉച്ചയോടെ കേരള തീരത്ത് എത്തും. അതേസമയം കേരള തീരത്ത് എത്തുമ്പോൾ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമാകുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് വലിയ നാശം നഷ്ടം വരുത്താതെയാണ് ശ്രീലങ്കൻ തീരം വിട്ടത്. ബുറെവിയുടെ സാഹചര്യത്തിൽ തിരുവനന്തപുരം കൊല്ലം ,പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details