തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മുതല്‍ 7 മണി വരെയുമായാണ് പ്രവര്‍ത്തന സമയം പുനക്രമീകരിച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴ് മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും.
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം ; തിങ്കള്‍ മുതല്‍ പുതിയക്രമം - റേഷന്‍ കട പ്രവര്‍ത്തന സമയം
വേനല്‍ച്ചൂടിന്‍റെ പശ്ചാത്തലത്തിലാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചത്
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; തിങ്കള്‍ മുതല്‍ പുതിയ സമയക്രമം
Also read: 'ജയരാജൻ സെക്രട്ടറിയേറ്റിൽ ഇല്ല, പക്ഷേ ജനഹൃദയങ്ങളിലുണ്ട്' ; മുറവിളിയുമായി പിജെ ആര്‍മി
എല്ലാ തൊഴില്‍ മേഖലകളിലും വേനല്‍ ചൂടിന്‍റെ പശ്ചാത്തലത്തില്‍ സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാറ്റി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്.