തിരുവനന്തപുരം: കൊവിഡ് 19 ബാധ കണ്ടെത്താനുള്ള റാപിഡ് ടെസ്റ്റ് നടപടികളുമായി സർക്കാർ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് റാപിഡ് ടെസ്റ്റിനുള്ള അനുമതി നൽകി. മൂന്ന് ദിവസത്തിനുള്ളിൽ റാപിഡ് ടെസ്റ്റ് നടത്താനാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. റാപിഡ് പരിശോധനയ്ക്കുള്ള കിറ്റുകൾ എത്തിയാലുടൻ പരിശോധന ആരംഭിക്കും.
കൊവിഡ് പരിശോധനകള്‍ വേഗത്തിലാക്കാന്‍ റാപിഡ് ടെസ്റ്റ്; നടപടികളുമായി സര്‍ക്കാര്‍
ദ്രുത പരിശോധന (റാപിഡ് ടെസ്റ്റ് ) നടത്തുന്നതിലൂടെ 30 മിനുട്ടിൽ ഫലം ലഭ്യമാകും. ഒരു ദിവസം നിരവധി പേരെ പരിശോധിക്കാനാകുമെന്നതാണ് പ്രത്യേകത.
നിലവിൽ കൊവിഡ് 19 സ്ഥിരീകരിക്കുന്നതിന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടടക്കമുള്ള അതിസുരക്ഷാലാബുകളിലാണ് ശ്രവ പരിശോധന നടത്തുന്നത്. ഇത് കാലതാമസത്തിനിടയാക്കുന്നു. എന്നാൽ ദ്രുത പരിശോധന (റാപിഡ് ടെസ്റ്റ് ) നടത്തുന്നതിലൂടെ 30 മിനുട്ടിൽ ഫലം ലഭ്യമാകും. ഒരു ദിവസം നിരവധി പേരെ പരിശോധിക്കാനാകുമെന്നതാണ് പ്രത്യേകത.
സാമൂഹിക വ്യാപനമുണ്ടോയെന്ന് വളരെ വേഗത്തിലറിയാൻ റാപിഡ് ടെസ്റ്റിലൂടെ കഴിയും. ഇതിനാവശ്യമായ കിറ്റുകളുണ്ടെങ്കില്‍ ഐ.സി.എം.ആറിന്‍റെ അനുമതിയുള്ള സർക്കാർ, സ്വകാര്യ ലാബുകൾക്ക് ഡോക്ടറുടെ നിർദേശാനുസരണം പരിശോധന നടത്താം. ഡെങ്കിപനി,നിപ എന്നിവ വ്യാപകമായപ്പോഴും ഇത്തരത്തിൽ റാപിഡ് ടെസ്റ്റ് നടത്തിയിരുന്നു.