വിവാഹ വാഗ്‌ദാനം നല്‍കി പീഡനം; പ്രതി പിടിയില്‍ - തിരുവനനന്തപുരം വാര്‍ത്തകള്‍
കോഴിക്കോട് വടകര സ്വദേശിയും തിരുവനന്തപുരത്തെ ഐഎഎസ് കോച്ചിങ് സെന്‍ററിലെ വിദ്യാർഥിയുമായ ഇന്തസാർ ആണ് പ്രതി.
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ പിടിയിൽ. കോഴിക്കോട് വടകര സ്വദേശിയും തിരുവനന്തപുരത്തെ ഐഎഎസ് കോച്ചിങ് സെന്‍ററിലെ വിദ്യാർഥിയുമായ ഇന്തസാർ (28) ആണ് കഴക്കൂട്ടം പൊലീസിന്‍റെ പിടിയിലായത്. പഠന കാലത്ത് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2017 മുതൽ വിവിധ സംസ്ഥാനത്തിലെ വിവിധ ലോഡ്ജുകളിലും മറ്റും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വിവാഹം കഴിക്കാൻ സമ്മതമല്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കോഴിക്കോട് പേരാമ്പ്ര പൊലീസിലാണ് പരാതി നൽകിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പേരാമ്പ്ര പൊലീസ് കേസ് കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു. പീഡനം നടന്ന സ്ഥലങ്ങളിലെത്തി പൊലീസ് തെളിവുകൾ ശേഖരിച്ചു.തുടർന്നാണ് പാലക്കാട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.