തിരുവനന്തപുരം:നടൻ ദിലീപിനെ താനൊരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്. ദിലീപിനെ ജയിലിൽ പോയി കണ്ടത് വിവാദമാകുന്ന സാഹചര്യത്തിലാണ് രഞ്‌ജിത്തിൻ്റെ നിർണായക വെളിപ്പെടുത്തൽ.
Ranjith reacts on his jail visit: നടൻ സുരേഷ് കൃഷ്‌ണ ദിലീപിനെ കാണാൻ പോയപ്പോൾ താനും പോയതാണെന്നും തികച്ചും യാദൃശ്ചികമാണ് ആ കൂടിക്കാഴ്‌ചയെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിന് പുറത്ത് നിൽക്കുന്നത് കാണുമ്പോഴുണ്ടാകുന്ന അനാവശ്യ ചർച്ചകൾ ഒഴിവാക്കാനാണ് താനും അകത്ത് കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് ചെയ്‌തത്. ഇത്തരം കാര്യങ്ങൾ ഉന്നയിച്ച് തന്നെ ഭയപ്പെടുത്താൻ നേക്കേണ്ടെന്നും രഞ്‌ജിത് പ്രതികരിച്ചു.