തിരുവനന്തപുരം: കെ.എം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷം. മോദി ചെയ്യുന്നത് പോലെ എതിർക്കുന്നവരെ അധികാരം ഉപയോഗിച്ച് നേരിടുകയാണ് പിണറായിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷാജിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണ്. ഇതിലൂടെ യുഡിഎഫിനെ തളർത്താമെന്ന് കരുതേണ്ട. കേസിനെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
എതിര്‍ക്കുന്നവരെ മുഖ്യമന്ത്രി നേരിടുന്നത് മോദിയെ പോലെയെന്ന് ചെന്നിത്തല - km shaji ramesh chennithala
കെ.എം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ്
![എതിര്‍ക്കുന്നവരെ മുഖ്യമന്ത്രി നേരിടുന്നത് മോദിയെ പോലെയെന്ന് ചെന്നിത്തല കെ.എം ഷാജി വിജിലൻസ് കേസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായി വിജയന്‍ കെ എം ഷാജി opposition leader ramesh chennithala സ്പ്രിംഗ്ലർ രമേശ് ചെന്നിത്തല km shaji ramesh chennithala ramesh chennithala on vigilance](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6832013-thumbnail-3x2-chennithala.jpg)
രമേശ് ചെന്നിത്തല
സ്പ്രിംഗ്ലർ കരാറിൽ വ്യാജ ഒപ്പെന്ന ആരോപണം ഗൗരവമുള്ളതാണ്. നിയമ നടപടി അടക്കം ആലോചിക്കുന്നുണ്ട്. താൻ കാര്യങ്ങൾ കൂടുതൽ മനസിലാക്കിയതിന്‍റെ പ്രയാസമാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ മനസിലാക്കാൻ സമയം വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്കാണ് ചെന്നിത്തലയുടെ മറുപടി.
Last Updated : Apr 17, 2020, 7:44 PM IST