തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പിണറായി വിജയന്‍റെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ ആറു പേരെയാണ് വെടിവച്ചു കൊലപ്പെടുത്തിയത്. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കേരളത്തില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ വ്യാപകമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ വ്യാജ ഏറ്റുമുട്ടല്‍ വ്യാപകമെന്ന് ചെന്നിത്തല - maoist encounter news
യു.ഡി.എഫ് സര്‍ക്കാര്‍ മാവോയിസ്റ്റുകളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് ചെയ്‌തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
രമേശ് ചെന്നിത്തല
വയനാട്ടിലെ ജലീലിന്‍റെ കൊലപാതകവും വ്യാജ ഏറ്റുമുട്ടലാണെന്ന് പരാതി ഉയര്‍ന്നിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് മാവോയിസ്റ്റുകളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരികയാണ് ചെയ്‌തിട്ടുള്ളത്. ഇത്രയധികം പേരെ വെടിവച്ചു കൊലപ്പെടുത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.