തിരുവനന്തപുരം: ലോകായുക്ത വിധിക്കെതിരെ രമേശ് ചെന്നിത്തല. വിധി യുക്തി ഭദ്രമല്ലെന്നും ജനങ്ങൾക്ക് ഈ വിധി വിശ്വസിക്കാൻ കഴിയാത്തതുമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സെർച്ച് കമ്മറ്റി പിരിച്ചുവിട്ട് പുതിയ ഒരാളെ നിയമിക്കുന്നത് സ്വജനപക്ഷപാതമല്ലാതെ പിന്നെയെന്താണെന്നും മന്ത്രി ബിന്ദുവിൻ്റെ ശിപാർശ എന്ത് നിയമനത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു.
'ലോകായുക്ത വിധി യുക്തി ഭദ്രമല്ല'; ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ചെന്നിത്തല - ആര്‍ ബിന്ദുവിനെതിരെ ചെന്നിത്തല
കണ്ണൂർ വിസി പുനർ നിയമന കേസില്‍ ആര്‍ ബിന്ദുവിന് ലോകായുക്ത ക്ലീന്‍ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം
'ലോകായുക്ത വിധി യുക്തി ഭദ്രമല്ല'; ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ചെന്നിത്തല
തൻ്റെ വാദങ്ങൾ ഇപ്പോഴും പ്രസക്തമെന്നും നൂറ് ശതമാനം വസ്‌തുതാപരമാണെന്നും ചെന്നിത്തല പറഞ്ഞു. വിധി പകർപ്പ് കിട്ടിയതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു.
Also read: 'രമേശ് ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗം, പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടപ്പെട്ട വിഷമം': മന്ത്രി ആർ. ബിന്ദു
Last Updated : Feb 4, 2022, 3:12 PM IST