വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കുന്നു; മുഖ്യമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല - മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്തകള്‍
ഭരണകക്ഷി എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ മാത്രമാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന 395 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രതിപക്ഷ എം.എല്‍.എമാരെ പൂര്‍ണമായി ഒഴിവാക്കിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ധനമന്ത്രിയുടെ ഓഫിസില്‍ നിന്ന് നല്‍കുന്ന കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് വര്‍ക്കുകള്‍ അനുവദിക്കുന്നത്. ഇതു പ്രകാരം ഭരണകക്ഷി എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ മാത്രമാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത് കേട്ടു കേള്‍വിയില്ലാത്തതാണ്. പ്രശ്‌നത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി ഇടപെടണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.