തിരുവനന്തപുരം:വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത് അഴിമതി മൂടിവയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐ അവരുടെ പണിയെടുക്കട്ടെയെന്ന് ഇന്നലെ പറഞ്ഞ മുഖ്യമന്ത്രിയുടെ കപടമുഖമാണ് ഇതിലൂടെ പുറത്തു വരുന്നത്. പദ്ധതിയില്‍ സര്‍ക്കാരിനൊന്നും മറച്ചുവെക്കാനില്ലെന്നും പങ്കില്ലെന്നുമാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത്. അങ്ങനെയെങ്കില്‍ സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
സിബിഐക്കെതിരായ സര്‍ക്കാര്‍ നീക്കം അഴിമതി മൂടിവെക്കാനെന്ന് പ്രതിപക്ഷം
ലൈഫ് മിഷനില്‍ സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിലൂടെ മുഖ്യമന്ത്രിയുടെ കപടമുഖമാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാരിന് വ്യക്തമായ പങ്കുള്ളതിനാലാണ് അന്വേഷണം മുടക്കാന്‍ എല്ലാ വഴികളിലൂടെയും സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ സിബിഐയെ തന്നെ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് തയ്യാറാക്കി വച്ച ശേഷമാണ് ആദ്യ പടിയായി കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഒന്ന് നടന്നില്ലെങ്കില്‍ അടുത്തത് പ്രയോഗിക്കുകയാണ് ലക്ഷ്യം. അഴിമതി അന്വേഷിക്കാന്‍ പാടില്ലെന്ന് ഒരു സര്‍ക്കാര്‍ തന്നെ നിലപാടെടുക്കുന്നത് വിചിത്രമാണ്. അഴിമതി നടത്തിയ ശേഷം അതു മൂടിവയ്ക്കാന്‍ പൊതു ഖജനാവ് ധൂര്‍ത്തടിക്കുന്നു. ജനാധിപത്യത്തിലെ ധാര്‍മികതയെയാണ് പിണറായി സര്‍ക്കാര്‍ ഇതിലൂടെ കുഴിച്ചു മൂടുന്നതെന്നും ഇതിന് കേരള ജനത തക്കതായ ശിക്ഷ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.