കേരളം

kerala

'സ്വപ്ന സുരേഷിനെ കൂടി ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭമാകും'; പരിഹാസവുമായി രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയും സ്വര്‍ണക്കടത്തുകേസ്‌ പ്രതികളും തമ്മിലുള്ള ഒത്തുകളി തെളിയുന്നുവെന്ന് രമേശ് ചെന്നിത്തല

By

Published : Jan 5, 2022, 12:38 PM IST

Published : Jan 5, 2022, 12:38 PM IST

Ramesh chennithala on M sivasankar's suspension withdrawal  M sivasankar suspension  ramesh on gold smuggling case  എം ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ രമേശ് ചെന്നിത്തലയുടെ പ്രതികരണം  സ്വര്‍ണ്ണക്കടത്ത്‌ കേസ്  പിണറായി വിജയനെതിരെ രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍
"സ്വപ്നാ സുരേഷിനെ കൂടി ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭമാകും";ശിവശങ്കറിനെ തിരിച്ചെടുക്കുന്നതിനെ വിമര്‍ശിച്ച് ചെന്നിത്തല

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രിയും സ്വര്‍ണക്കടത്ത് പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് വ്യക്തമാകുന്നതെന്ന്‌ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിടുക്കത്തില്‍ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങിച്ചാണ്‌ സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായി തുടരുന്ന ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്ന്‌ ചെന്നിത്തല ആരോപിച്ചു.

എം. ശിവശങ്കര്‍ ആരോപണവിധേയനായ ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. കോടതി ഈ കേസുകള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. കോടതി തീര്‍പ്പ് കല്പിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്.

ALSO READ:മന്ത്രിസഭായോഗം ഇന്ന് ; ശിവശങ്കറിന്‍റെ നിയമനവും കൊവിഡ് മൂന്നാം തരംഗവും ചർച്ച

രാജ്യദ്രോഹപരമായ കള്ളക്കടത്ത് നടത്തിയാലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ശിവശങ്കരന്‍റെ സസ്പെന്‍ഷന്‍ നീട്ടാന്‍ സര്‍ക്കാരിന് നിയമപരമായ അധികാരമുണ്ട്. എന്നാല്‍ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്‍റെ വ്യഗ്രത ഈ കേസിലെ കള്ളക്കളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മറ്റും പേരുകളും പല തവണ ഉയര്‍ന്നുവന്നിരുന്നതാണ്. പ്രതികളുടെ മൊഴിയില്‍ അത് സംബന്ധിച്ച് പരാമര്‍ശങ്ങളുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കൂട്ടുപ്രതിയെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് സര്‍ക്കാര്‍ ശിവശങ്കരന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതില്‍ കാട്ടിയിരിക്കുന്നത്.

ഇനി ഈ കേസിലെ പ്രതി സ്വപ്ന സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭമാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

ABOUT THE AUTHOR

...view details