കേരളം

kerala

ETV Bharat / city

പി.എസ്.സി പരീക്ഷാക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് - ramesh chennithala

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന്‍റെ സാഹചര്യത്തില്‍ പി.എസ്.സി ചെയര്‍മാന്‍ എം കെ സക്കീര്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

ഹൈക്കോടതി നിരീക്ഷണം സിബിഐ അന്വേഷണത്തിന്‍റെ അനിവാര്യത വ്യക്തമാക്കുന്നതെന്ന് രമേശ് ചെന്നിത്തല

By

Published : Aug 22, 2019, 9:12 PM IST

Updated : Aug 22, 2019, 9:18 PM IST

തിരുവനന്തപുരം:പി.എസ്.സി പരീക്ഷാക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പി.എസ്.സി പരീക്ഷ നടത്തിപ്പിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തില്‍ പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയര്‍മാന്‍ എം കെ സക്കീർ ഉടന്‍ രാജിവെക്കണമെന്നും ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുന്‍ കാലങ്ങളിലും ഇത്തരത്തില്‍ വളഞ്ഞ മാര്‍ഗത്തിലൂടെ പി.എസ്‌.സി പട്ടികയില്‍ സിപിഎമ്മുകാര്‍ കയറിപ്പറ്റിയോയെന്നത് പരിശോധിക്കണം. ആദ്യമേ വെള്ളപൂശിയ ഈ ക്രമക്കേട് ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിക്കുന്നത് ഫലപ്രദമാകില്ല. ഇതില്‍ സമഗ്ര അന്വേഷണം വേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ യുഡിഎഫ് ആദ്യമേ ഉന്നയിച്ച സിബിഐ അന്വേഷണത്തിന്‍റെ ആവശ്യകത അനിവാര്യമായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Last Updated : Aug 22, 2019, 9:18 PM IST

ABOUT THE AUTHOR

...view details