കേരളം

kerala

ETV Bharat / city

വാളയാര്‍ പീഡനം: പ്രതികളും പ്രോസിക്യൂഷനും തമ്മില്‍ ഒത്തുകളിയെന്ന് ചെന്നിത്തല - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാല്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല

By

Published : Oct 28, 2019, 4:42 PM IST

Updated : Oct 28, 2019, 5:05 PM IST

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ പ്രതികളും പ്രോസിക്യൂഷനും തമ്മിലുള്ള ഒത്തുകളിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാച്ച് ഫിക്‌സിങ്ങാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം. തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണ്. പൊലീസ് ഗൗരവമായി പ്രശ്‌നത്തെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാളയാര്‍ പീഡനക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കേരളത്തില്‍ പോക്‌സോ കേസുകള്‍ വര്‍ധിക്കുമ്പോള്‍ ചെറിയൊരു ശതമാനം കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. പ്രതികള്‍ രക്ഷപ്പെട്ടതിനു പിന്നില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ കറുത്ത കരങ്ങളുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അടിയന്തരമായി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Last Updated : Oct 28, 2019, 5:05 PM IST

ABOUT THE AUTHOR

...view details