കേരളം

kerala

ETV Bharat / city

ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ചെന്നിത്തല - രമേശ് ചെന്നിത്തല ലേറ്റസ്‌റ്റ്

രാജ്യദ്രോഹപരമായ കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

ramesh chennithala against cm pinarayi vijayan  ramesh chennithala latest news  piarayi vijayan latest news  പിണറായി വിജയൻ വാര്‍ത്തകള്‍  രമേശ് ചെന്നിത്തല ലേറ്റസ്‌റ്റ്  സ്വര്‍ണക്കടത്ത്
ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ചെന്നിത്തല

By

Published : Oct 7, 2020, 7:56 PM IST

തിരുവനന്തപുരം: കേരള ജനതയെ മുഴുവൻ പറഞ്ഞു പറ്റിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജിവെച്ച് പോകുന്നതാണ് മാന്യത. രാജ്യദ്രോഹപരമായ കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. കേരള ജനതയെ നാണം കെടുത്തുന്ന മുഖ്യമന്ത്രിയാണ് ഭരിക്കുന്നത്. ഇ.ഡിയുടെ കുറ്റപത്രത്തിൽ പറഞ്ഞതിനോട് ഒന്നും മുഖ്യമന്ത്രിക്ക് പറയാനില്ലേയെന്നും ചെന്നിത്തല ചോദിച്ചു. കേന്ദ്ര ഏജൻസികൾ ഇനി ചോദ്യം ചെയ്യാൻ പോകുന്നത് മുഖ്യമന്ത്രിയേയാണ്. നെഞ്ചിടിപ്പ് കൂടാൻ പോകുന്നത് മുഖ്യമന്ത്രിയുടേതാണെന്നും ചെന്നിത്തല പറഞ്ഞു.

ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ചെന്നിത്തല

ABOUT THE AUTHOR

...view details