തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ശനിയാഴ്‌ച വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ, ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എഞ്ചിനീയറിങ്, പോളിടെക്‌നിക് കോളജുകള്‍ എന്നിവക്കും അവധി ബാധകമാണ്.
മഴ മുന്നറിയിപ്പ്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്‌ച വരെ അവധി - kerala rain news
പ്രൊഫഷണൽ കോളജുകൾ, ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എഞ്ചിനീയറിങ്, പോളിടെക്‌നിക് കോളജുകള്‍ എന്നിവക്കും അവധി ബാധകമാണ്.
മഴ മുന്നറിയിപ്പ്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്‌ച വരെ അവധി
ഒക്ടോബര്‍ 21, 22, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും സര്‍വകലാശാലകള്‍ മാറ്റി വച്ചിട്ടുണ്ട്. എന്നാല്‍ പ്രവേശന നടപടികള്‍ തുടരും. വെള്ളിയാഴ്‌ച വരെ കൈറ്റ് വിക്ടേഴ്‌സിലും ക്ലാസുകള്‍ നിർത്തി വച്ചു.
READ MORE:മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ നിയമസഭ സമ്മേളനം ഒഴിവാക്കി