തിരുവനന്തപുരം: മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതരെ സർക്കാർ കൈവിടില്ലെന്നും ഇവരുടെ ജീവിതസാഹചര്യങ്ങളുടെ പുനസ്ഥാപനം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇപ്പോൾ സഹായവും സാന്ത്വനവും എത്തിക്കേണ്ട ഘട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ 213 വീടുകൾ പൂർണമായും 1393 വീടുകൾ ഭാഗികമായും തകർന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 39 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. ആറു പേരെ കാണാതായിട്ടുണ്ടെന്നും സഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
മഴക്കെടുതിയിൽ 39 മരണം, ആറ് പേർക്കായുള്ള തെരച്ചിൽ തുടരുന്നു: മരിച്ചവരുടെ ആശ്രിതരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി മലയോരമേഖലയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അടുത്ത ദിവസങ്ങളിലുള്ളത്. എവിടെയും ആപത്തില്ലെന്ന് ഉറപ്പു വരുത്തിയേ ഡാമുകൾ തുറക്കൂവെന്നും 304 ക്യാമ്പുകൾ സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഏകോപിതമായ ദുരന്തനിവാരണ പ്രവർത്തനമാണ് സംസ്ഥാനത്ത് നടക്കുന്നത്. എൻഡിആർഎഫിൻ്റ 11 സംഘവും വായുസേനയുടെ രണ്ട് സംഘവും സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
READ MORE:സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്