കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത - കനത്ത മഴയ്‌ക്ക് സാധ്യത

വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും പാലക്കാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും.

rain alert in kerala  kerala rain alert  കേരളത്തില്‍ മഴ  മഴക്കാലം  കനത്ത മഴയ്‌ക്ക് സാധ്യത  ഇന്നത്തെ കാലാവസ്ഥ
മഴ

By

Published : Jul 8, 2021, 3:12 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച പത്ത് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വ്യാഴാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും പാലക്കാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച ഇടുക്കി,കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട് , വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 115 മില്ലീമീറ്റർ മുതൽ 204 മില്ലിമീറ്റർ വരെ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

also read:മഴയില്‍ വിള നശിച്ചു; നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കല്ലിയൂരിലെ കർഷകർ

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 64 മില്ലീമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

സംസ്ഥാനത്തെ തീര മേഖലകളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ABOUT THE AUTHOR

...view details