കേരളം

kerala

ETV Bharat / city

ഗവേഷക വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കും, സമരത്തിൽ നിന്ന്‌ പിന്മാറണമെന്ന് ആർ ബിന്ദു - DEEPA P MOHANAN

ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവ്വകലാശാലയുടെ തീരുമാനം ഇനിയും നീണ്ടുപോയാൽ നടപടി എടുക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

ആർ ബിന്ദു  R BINDHU  എംജി സർവകലാശാല  MG UNIVERSITY  എംജി സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാർഥിനി  ഗവേഷക വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു  മന്ത്രി ആർ ബിന്ദു ഫേസ്ബുക്ക് പോസ്റ്റ്  ദീപ പി മോഹനൻ  DEEPA P MOHANAN  r bindu says woman research scholar should stop protest
ഗവേഷക വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കും, സമരത്തിൽ നിന്ന്‌ പിന്മാറണമെന്ന് ആർ ബിന്ദു

By

Published : Nov 6, 2021, 11:36 AM IST

Updated : Nov 6, 2021, 11:52 AM IST

തിരുവനന്തപുരം : എംജി സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു. ആരോപണവിധേയനെതിരായ സർവകലാശാലയുടെ നടപടി നീളുകയാണെങ്കിൽ അധ്യാപകൻ മാറിനിൽക്കാൻ സർക്കാർ നിർദേശം നൽകും. സമരത്തിൽനിന്നു പിന്മാറണമെന്ന് വിദ്യാർഥിനിയോട് അഭ്യർത്ഥിക്കുന്നതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ എന്താണ് സർവ്വകലാശാലയ്ക്ക് തടസമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതിക തടസമുണ്ടെങ്കിൽ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാനും സർവകലാശാലയോട് ആവശ്യപ്പെട്ടു. വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ സർക്കാരിന് ഉത്ക്കണ്ഠയുണ്ടെന്നും വ്യക്തിപരമായും ആകുലതയുണ്ടെന്നും മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു.

വിദ്യാർഥിനിയ്ക്ക് നീതി ഉറപ്പാക്കാൻ ഉള്ള നടപടി സർവ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണ വിധേയനായ അധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകും. ഇതൊരുറപ്പായെടുത്ത് സമരത്തിൽനിന്നു പിന്മാറണമെന്ന് വിദ്യാർഥിനിയോട് അഭ്യർത്ഥിക്കുന്നതായും മന്ത്രി പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പുർണരൂപം...

എംജി സർവ്വകലാശാലയിൽ ദളിത് വിദ്യാർത്ഥിനി നടത്തിവരുന്ന നിരാഹാരസമരവുമായി ബന്ധപ്പെട്ടുകൊണ്ട്, വിദ്യാർത്ഥിനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങൾ കണ്ട് സർവ്വകലാശാലാ അധികൃതർ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. ഒരു വിധ മാനസികപ്രയാസത്തിനോ സാങ്കേതികതടസ്സങ്ങൾക്കോ ഇടവരുത്താതെ ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാൻ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി-ലാബ്-ഹോസ്റ്റൽ സംവിധാനങ്ങളുൾപ്പെടെ എല്ലാ പശ്ചാത്തലസൗകര്യങ്ങളും നൽകാമെന്നും താൻതന്നെ ഗൈഡായി പ്രവർത്തിക്കാമെന്നും വൈസ് ചാൻസലർ ഉറപ്പുകൊടുക്കുകയും, ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.

എന്നാൽ, ആരോപണവിധേയനായ അധ്യാപകന്‍റെ കാര്യത്തിൽ വിദ്യാര്‍ഥിനി ആവശ്യപ്പെട്ട നടപടിയെടുക്കാൻ സർവ്വകലാശാല തടസമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നത്.

ഹൈക്കോടതിയും പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയിൽ. ഇവകൂടി പരിഗണിച്ച് വിദ്യാർത്ഥിനിയുടെ പരാതി സർവ്വകലാശാല എത്രയും പെട്ടെന്നു തീർപ്പാക്കണമെന്നാണ് സർക്കാരിന്‍റെ നിലപാട്.

ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ എന്താണ് സർവ്വകലാശാലയ്ക്ക് തടസമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതികതടസമുണ്ടെങ്കിൽ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാനും സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ സർക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്.

വിദ്യാർഥിനിയ്ക്ക് നീതി ഉറപ്പാക്കാൻ വേണ്ടത് സർവ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകും.

ഇതൊരുറപ്പായെടുത്ത് സമരത്തിൽ നിന്നു പിന്മാറണമെന്ന് വിദ്യാർഥിനിയോട് അഭ്യർഥിക്കുന്നു.കൊറോണ ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാൻ വരാത്തത്.

ALSO READ :നടൻ ജോജുവിൻ്റെ കാർ തകർത്ത സംഭവം; ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ കൂടി അറസ്‌റ്റില്‍

Last Updated : Nov 6, 2021, 11:52 AM IST

ABOUT THE AUTHOR

...view details