തിരുവനന്തപുരം:തലസ്ഥാനത്ത് ക്വാറന്‍റൈന്‍ ലംഘിച്ചതിന് രണ്ടു പേർക്കെതിരെ കേസെടുത്തു. തമിഴ്നാട് തക്കലയിൽ നിന്നും വന്ന പൂന്തുറ സ്വദേശിയായ സ്ത്രീക്കെതിരേയും പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഉത്തർപ്രദേശ് സ്വദേശിക്കെതിരെയുമാണ് കേസെടുത്തത്.
ക്വാറന്‍റൈന്‍ ലംഘനം: രണ്ടു പേർക്കെതിരെ കേസ് - രണ്ടു പേർക്കെതിരെ
തമിഴ്നാട് തക്കലയിൽ നിന്നും വന്ന പൂന്തുറ സ്വദേശിയായ സ്ത്രീയ്ക്കെതിരെയും പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഉത്തർപ്രദേശ് സ്വദേശിക്കെതിരെയുമാണ് കേസെടുത്തത്.

ക്വാറന്‍റൈന്‍ ലംഘനം: രണ്ടു പേർക്കെതിരെ കേസ്
പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും ക്വറന്‍റൈന്‍ ലംഘിച്ചതായി കണ്ടെത്തിയത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ്. ഇതോടെ തിരുവനന്തപുരത്ത് ക്വാറന്റൈയിൻ ലംഘനത്തിന് കേസെടുത്തവരുടെ എണ്ണം 11 ആയി. മാസ്ക് ധരിക്കാത്തതിന് 111 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു.