തിരുവനന്തപുരം: സുരക്ഷ പരിശോധനകൾ പൂർത്തിയായാൽ ഓഗസ്റ്റ് ഒന്നിന് കുതിരാൻ തുരങ്കം തുറക്കാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം. ദേശീയപാത അതോറിറ്റിയുടെ അധീനതയിലാണ് പ്രവൃത്തികൾ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒരു തുരങ്കമെങ്കിലും തുറന്നു കൊടുക്കണമെന്നതാണ് സർക്കാർ നിലപാട്. ഇതിനായി ജില്ലയിലെ മന്ത്രിമാർ തന്നെ കൂട്ടായ പ്രവർത്തനം നടത്തി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.