തിരുവനന്തപുരം: വാളയാർ കേസിലെ ഇരകൾ രാഷ്ട്രീയ ആയുധമായി മാറിയെന്ന് കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാർ. പുന്നല പറഞ്ഞു. പറ്റിച്ചുവെന്ന വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആരോപണത്തിനാണ് മറുപടി. രാഷ്ട്രീയ ആയുധമായി മാറരുതെന്നുള്ളതു കൊണ്ടാണ് താൻ അതിൽ ഇടപെട്ട് നിയമപരമായി മുന്നോട്ട് കൊണ്ടുപോയത്. സംഭവുമായി ബന്ധപ്പെട്ട ആറ് കേസുകൾ ഇപ്പോഴും നടത്തുന്നത് കെ.പി.എം.എസ് ആണ്. ഏറ്റെടുത്ത കാര്യങ്ങൾ ശരിയായ നിലയിൽ മുന്നോട്ട് കൊണ്ടു പോകുന്നുണ്ടെന്നും പുന്നല ശ്രീകുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
വാളയാര്‍ കേസ് രാഷ്‌ട്രീയ ആയുധമായി മാറിയെന്ന് പുന്നല ശ്രീകുമാര്‍ - വാളയാര്‍ കേസ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
പുന്നല ശ്രീകുമാര്‍ തങ്ങളെ പറ്റിച്ചുവെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആരോപണമുന്നയിച്ചിരുന്നു.
വാളയാര്‍ കേസ് രാഷ്‌ട്രീയ ആയുധമായി മാറിയെന്ന് പുന്നല ശ്രീകുമാര്‍
വാളയാർ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ സോജന് സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനത്തെ കെ.പി.എം.എസ് ഇപ്പോഴും എതിർക്കുന്നു. അത് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. കേസ് നടത്താമെന്നും എല്ലാം ശരിയാക്കാമെന്നും പറഞ്ഞ് പുന്നല ശ്രീകുമാർ പറഞ്ഞു പറ്റിച്ചുവെന്നായിരുന്നു വാളയാറിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ അമ്മയുടെ ആരോപണം. കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം ലഭിച്ച കാര്യം പറയുകയോ ഇടപെടുകയോ ചെയ്തില്ലെന്നും അവർ ആരോപിച്ചിരുന്നു.