തിരുവനന്തപുരം : പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് ഉദ്യോഗാർഥികളുടെ പ്രതിഷേധം.
15 ദിവസമായി സമരത്തിലുള്ള വനിത സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡർമാരാണ് തലമുടി മുറിച്ച് പ്രതിഷേധിച്ചത്. മുറിച്ച മുടിയുമായി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് നടത്തി. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ രണ്ടുദിവസം മാത്രം ബാക്കി നിൽക്കെയാണ് ഉദ്യോഗാർഥികൾ സമരം കടുപ്പിച്ചത്.