തിരുവനന്തപുരം:പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി കലാപം സൃഷ്ടിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് സിപിഎം. യുഡിഎഫിന്‍റെ രാഷ്ട്രീയക്കളിയ്ക്ക് വിധേയരാകണോയെന്ന് ഉദ്യോഗാര്‍ഥികള്‍ ചിന്തിക്കണം. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദമാക്കിയതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികളില്‍ ഭൂരിപക്ഷവും സമരത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. മറ്റുള്ളവരെ തെറ്റിധരിപ്പിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.
യുഡിഎഫ് ശ്രമം കലാപം സൃഷ്ടിക്കാനെന്ന് സിപിഎം - സിപിഎം പ്രസ്താവന
വികസന നേട്ടങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് കണ്ടാണ് യുഡിഎഫ് കുപ്രചാരണങ്ങളും, കലാപങ്ങളും സൃഷ്ടിക്കാന്‍ ശ്രമിയ്ക്കുന്നതെന്ന് സിപിഎം ആരോപിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. വികസന നേട്ടങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് കണ്ടാണ് യുഡിഎഫ് കുപ്രചാരണങ്ങളും, കലാപങ്ങളും സൃഷ്ടിക്കാന്‍ ശ്രമിയ്ക്കുന്നത്. തുടര്‍ഭരണം യാഥാര്‍ഥ്യമാകാന്‍ പോകുന്നുവെന്ന കാര്യം മനസിലാക്കി ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കാനാണ് യുഡിഎഫ് പരിശ്രമിക്കുന്നത്. ഇത് ജനം മനസിലാക്കണം. തികച്ചും രാഷ്ട്രീയപ്രേരിതമായി യുഡിഎഫ് നടത്തുന്ന ഇത്തരം ശ്രമങ്ങളെ തുറന്നു കാണിക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.
കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റ് പുനഃസ്ഥാപിച്ച് നിയമനം നടത്തണമെന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നിയമപരമായി നിലനില്‍ക്കാത്ത കാര്യത്തെ മുന്‍നിര്‍ത്തിയാണ് ഈ സമരമെന്ന് വ്യക്തമാക്കപ്പെട്ടതാണ്. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ചെറുപ്പക്കാരോടുള്ള സമീപനം വ്യക്തമാക്കിയതാണ്. എന്നിട്ടും പ്രതിപക്ഷം തെറ്റിദ്ധാരണ പടര്‍ത്തുകയാണ്. യുഡിഎഫിന്‍റെ കലാപനീക്കങ്ങളെ തുറന്നു കാണിക്കുന്നതിനായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കണമെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.