കേരളം

kerala

ETV Bharat / city

പി.എസ്.സി ക്രമക്കേടില്‍ പുന:രന്വേഷണമില്ലെന്ന് മുഖ്യമന്ത്രി - പിണറായി വിജയന്‍

കേസ് അട്ടിമറിച്ച് പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍

പി.എസ്.സി ക്രമക്കേടില്‍ പുനരന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

By

Published : Oct 28, 2019, 11:38 AM IST

തിരുവനന്തപുരം :പി.എസ്.സി പരീക്ഷ ക്രമക്കേട് കേസിൽ പുന:രന്വേഷണത്തിനുള്ള സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പുന:രന്വേഷണത്തിന് വേണ്ട പുതിയൊരു വസ്‌തുതയും വന്നിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. കേസിൽ സർക്കാരിന് അനങ്ങാപ്പാറ നയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പി.എസ്.സി ക്രമക്കേടില്‍ പുന:രന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കേസിൽ സർക്കാരിന് അനങ്ങാപ്പാറ നയമാണെന്നും സഭയില്‍ ഉന്നയിച്ചു. കേസിൽ ഗൗരവമായ അന്വേഷണം നടക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

ABOUT THE AUTHOR

...view details