കേരളം

kerala

ETV Bharat / city

കോൺഗ്രസ് വിട്ടെത്തിയ പി.എസ് പ്രശാന്ത് കർഷക സംഘം ജില്ല വൈസ് പ്രസിഡന്‍റ് - ps prasanth get new responsibility in cpm

സിപിഎം പോഷക സംഘടനയായ കര്‍ഷക സംഘം തിരുവനന്തപുരം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്‍റായാണ് പ്രശാന്തിനെ തെരഞ്ഞെടുത്തത്.

പി.എസ് പ്രശാന്തിന് പോഷക സംഘടനയില്‍ പദവി  പോഷക സംഘടനയില്‍ പദവി നല്‍കി സിപിഎം  പി.എസ് പ്രശാന്ത്  കര്‍ഷക സംഘത്തിൽ പി.എസ് പ്രശാന്തിന് അംഗത്വം  കർഷക സംഘത്തിൽ അംഗത്വം നൽകി സിപിഎം  സിപിഎം വാർത്ത  karshaka sangam news  karshaka sangam  P S Prashanth news  karshaka sangam P S Prashanth news  P S Prashanth latest news  ps prasanth get new responsibility in cpm  ps prasanth cpm news
പി.എസ് പ്രശാന്തിന് കർഷക സംഘത്തിൽ പദവി നൽകി സിപിഎം

By

Published : Sep 22, 2021, 2:07 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടെത്തിയ പി.എസ്.പ്രശാന്തിന് പോഷക സംഘടനയില്‍ പദവി നല്‍കി സിപിഎം. കര്‍ഷക സംഘടനയായ കര്‍ഷക സംഘത്തിലാണ് പ്രശാന്തിന് ചുമതല നല്‍കിയിരിക്കുന്നത്. കര്‍ഷക സംഘം തിരുവനന്തപുരം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്‍റായാണ് പ്രശാന്തിനെ തെരഞ്ഞെടുത്തത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പ്രശാന്ത് ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് കോണ്‍ഗ്രസ് വിട്ടത്. ഡിസിസി പ്രസിഡന്‍റായി നിയമിച്ച പാലോട് രവി നെടുമങ്ങാട് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്.

പ്രശാന്തിനെ കൂടാത കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി. അനില്‍കുമാര്‍, ജി.രതികുമാര്‍ എന്നിവരും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയിരുന്നു. സിപിഎം ഭരണഘടന പ്രകാരം മറ്റ് പാര്‍ട്ടിയില്‍ നിന്നെത്തുവര്‍ക്ക് നേരിട്ട് മെമ്പര്‍ഷിപ്പ് നല്‍കാറില്ല. മറിച്ച് പോഷക സംഘടനയില്‍ അംഗമാക്കുന്നതാണ് രീതി. നേരിട്ട് അംഗത്വം നല്‍കുന്നതിന് കേന്ദ്ര കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. ഇതുകൊണ്ടാണ് പ്രശാന്തിനെ കര്‍ഷക സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിതുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന ആവശ്യം പ്രശാന്ത് സിപിഎമ്മിന് മുന്നില്‍ വച്ചതാണ്. ഇത് കൂടി പരിഗണിച്ചാണ് നിയമനം.

READ MORE:സര്‍ക്കാര്‍ ഇഷ്ടമുള്ളത് മാത്രം കേൾക്കുകയും അഭിപ്രായങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നു: ഉമ്മൻചാണ്ടി

ABOUT THE AUTHOR

...view details