കേരളം

kerala

ETV Bharat / city

കെഎഎസ് പരീക്ഷ മലയാളത്തില്‍; പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ നിരാഹാരസമരം - പി.എസ്.സി ആസ്ഥാനം

സിവിൽ സർവീസ് പരീക്ഷ പോലും മലയാളത്തിൽ എഴുതാമെന്നിരിക്കെ കെ.എ.എസ് മലയാളത്തിൽ എഴുതാൻ അനുവദിക്കാത്തത് പി.എസ്.സിയുടെ വിവേചന നിലപാടാണെന്ന് പ്രമുഖ എഴുത്തുകാർ ചൂണ്ടിക്കാട്ടി.

കെഎഎസ് പരീക്ഷ മലയാളത്തിലും എഴുതാൻ അനുവധിക്കണം; പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ നിരാഹാരസമരം

By

Published : Aug 29, 2019, 4:55 PM IST

Updated : Aug 29, 2019, 6:19 PM IST

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ അടക്കമുള്ള പിഎസ്‌സി പരീക്ഷകൾ മലയാളത്തിലും എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാരവുമായി ഐക്യമലയാള പ്രസ്ഥാനം. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി പ്രിയേഷ്, ഗവേഷക വിദ്യാർഥി രൂപിമ എന്നിവരാണ് നിരാഹാരം തുടങ്ങിയത്. പ്രമുഖ എഴുത്തുകാർ അണിനിരന്ന സമരം കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ നിലനിൽപ്പിനും അംഗീകാരത്തിനും വേണ്ടിയുള്ള ഈ ശ്രമത്തെ ഭാഷാന്യൂനപക്ഷങ്ങളുടെ പേര് പറഞ്ഞ് മുടക്കാൻ ശ്രമിക്കരുതെന്ന് സുഗതകുമാരി പറഞ്ഞു. സിവിൽ സർവീസ് പരീക്ഷ പോലും മലയാളത്തിൽ എഴുതാമെന്നിരിക്കെ കെ.എ.എസ് മലയാളത്തിൽ എഴുതാൻ അനുവദിക്കാത്തത് പി.എസ്.സിയുടെ വിവേചന നിലപാടാണെന്ന് പ്രമുഖ എഴുത്തുകാർ ചൂണ്ടിക്കാട്ടി. ഡോ.ജോർജ് ഓണക്കൂർ, കെ പി രാമനുണ്ണി, പിരപ്പൻകോട് മുരളി, പ്രൊഫ.വി എൻ മുരളി, ഗിരീഷ് പുലിയൂർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് ശേഷം പി.എസ്‌.സി ആസ്ഥാനത്തേക്ക് ഉദ്യോഗാർഥികൾ മാർച്ച് നടത്തി.

കെഎഎസ് പരീക്ഷ മലയാളത്തില്‍; പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ നിരാഹാരസമരം
Last Updated : Aug 29, 2019, 6:19 PM IST

ABOUT THE AUTHOR

...view details