കേരളം

kerala

ETV Bharat / city

ഇടിവി ഭാരത് എക്‌സ്ക്ലൂസീവ് ; സംസ്ഥാനത്തെ ലോട്ടറി നിരക്ക് ഉയരും - കേരള സര്‍ക്കാര്‍

ലോട്ടറിയുടെ ജിഎസ്‌ടി നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടിയുമായി ലോട്ടറി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്

സംസ്ഥാനത്തെ ലോട്ടറി നിരക്ക് ഉയരും  increase of lottery tickets  കേരള ലോട്ടറി വാര്‍ത്തകള്‍  കേരള സര്‍ക്കാര്‍  ലോട്ടറി വകുപ്പ് വാര്‍ത്തകള്‍
ഇടിവി ഭാരത് എക്‌സ്ക്ലൂസീവ് ; സംസ്ഥാനത്തെ ലോട്ടറി നിരക്ക് ഉയരും

By

Published : Jan 3, 2020, 7:41 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ലോട്ടറി ടിക്കറ്റ് വില 30 രൂപയില്‍ നിന്ന് 40 രൂപയിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം. ലോട്ടറിയുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി ഉയര്‍ത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ലോട്ടറി വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്. ഇതിനു മുന്നോടിയായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ. സിംഗിന് ധനമന്ത്രി തോമസ് ഐസക്ക് നിര്‍ദ്ദേശം നല്‍കി.

ലോട്ടറി വില വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ധനമന്ത്രി ഇന്ന് ലോട്ടറി തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു. യോഗത്തില്‍ വര്‍ധന 35 രൂപയാക്കാമെന്ന് ചില സംഘടനാ നേതാക്കള്‍ നിര്‍ദ്ദേശിച്ചെങ്കിലും 40 രൂപയാക്കും എന്ന സൂചനയാണ് യോഗത്തില്‍ ധനമന്ത്രി നല്‍കിയത്. എന്നാല്‍ ടിക്കറ്റ് നിരക്ക് 40 രൂപയാക്കിയാല്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും ഇത് വന്‍ വരുമാന നഷ്ടത്തിനിടയാക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാന്‍ നിലവിലെ സമ്മാന ഘടന പുനര്‍നിര്‍ണയിക്കണമെന്നും തൊഴിലാളി സംഘടനാ നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

നിലവില്‍ 12 ശതമാനമാണ് ലോട്ടറിക്ക് ജി.എസ്.ടി. ഏപ്രില്‍ 1 മുതല്‍ ഇത് 28 ശതമാനമായി ഉയരും. 12 ശതമാനം ജി.എസ്.ടിയില്‍ 3.20 രൂപ നികുതിയിനത്തില്‍ ഒരു ലോട്ടറി ടിക്കറ്റില്‍ നിന്ന് നഷ്ടമാകും. ബാക്കി ലഭിക്കുന്ന 26.80 രൂപയില്‍ നിന്നാണ് സമ്മാന തുക, ഏജന്‍റുമാരുടെ കമ്മിഷന്‍, സര്‍ക്കാര്‍ ലാഭം, പ്രിന്‍റിങ് ചാര്‍ജ് എന്നിവ ഈടാക്കുന്നത്. എന്നാല്‍ ജി.എസ്.ടി 28 ശതമാനമായി ഉയരുമ്പോള്‍ നികുതി ഇനത്തില്‍ മാത്രം 6.55 രൂപ ഒരു ലോട്ടറി ടിക്കറ്റിന്‍റെ വില്‍പ്പനയില്‍ നിന്ന് നഷ്‌ടമാകും. ഇതില്‍ നിന്നും സമ്മാന തുക, ഏജന്‍റുമാരുടെ കമ്മിഷന്‍ തുടങ്ങിയവ കിഴിച്ചാല്‍ തുച്ഛമായ തുകയാകും സര്‍ക്കാരിനു ലഭിക്കുക. 30 രൂപ നിരക്കില്‍ ഒരു ദിവസം ലോട്ടറി വില്‍പ്പനയിലൂടെ ലഭിക്കുന്നത് 32 കോടി രൂപയാണ്. 1.05 കോടി ടിക്കറ്റുകളാണ് ഒരു ദിവസം അച്ചടിക്കുന്നത്. അതേസമയം ലോട്ടറി നിരക്ക് 40 രൂപയാകുമ്പോള്‍ വില്‍പ്പന ഇപ്പോഴത്തേതു പോലെ നടക്കുമോ എന്ന ആശങ്കയും ലോട്ടറി വകുപ്പിനുണ്ട്.

ABOUT THE AUTHOR

...view details