തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വരുമാനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കെട്ടിട നികുതി വര്‍ധന ഉള്‍പ്പെടെ നികുതി, ലൈസന്‍സ് ഫീസുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2023 മാര്‍ച്ച് 31നകം നികുതി പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളെ വസ്‌തു നികുതി പരിധിയില്‍ കൊണ്ടുവരും.
50 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകള്‍ക്ക് കെട്ടിട നികുതി നിരക്കിന്‍റെ പകുതി നിരക്കില്‍ വസ്‌തു നികുതി ഈടാക്കും. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മിച്ച 3,000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്‌തീര്‍ണമുള്ള വീടുകള്‍ക്ക് തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്‌തുക്കളുടെ ഇനം പരിഗണിക്കാതെ തന്നെ അടിസ്ഥാന നികുതിയുടെ 15 ശതമാനം തുക അധിക നികുതിയായി ഈടാക്കും.