തിരുവനന്തപുരം: ഷെയ്ൻ നിഗം വിഷയത്തിൽ നിലപാടിലുറച്ച് നിർമാതാക്കൾ. ഷെയ്നുമായുള്ള പ്രശ്നത്തിൽ പല ചർച്ചകളും നടത്തിയതാണെന്നും എന്നാൽ എല്ലാം പരാജയപ്പെട്ടതിനെ തുടർന്നാണ് നിലപാടെടുത്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം. രജ്ഞിത് പറഞ്ഞു.
ഷെയ്‌ന്‍ നിഗത്തിനെതിരെ കര്‍ശന നിലപാടെടുത്ത് നിര്‍മാതാക്കള്‍ - ഷെയ്‌ന്‍ നിഗം വാര്‍ത്ത
പണം മുടക്കിയ നിർമാതാക്കൾക്ക് മനോരോഗമാണെന്ന് പറയുന്നയാളോട് എന്ത് ചർച്ചയാണ് വേണ്ടതെന്ന് എം. രജ്ഞിത് ചോദിച്ചു
നിലവില്‍ മൂന്ന് സിനിമകളാണ് വഴിമുട്ടി നില്‍ക്കുന്നത്. ഫെഫ്ക, അമ്മ, നിർമാതാക്കളുടെ സംഘടന തുടങ്ങിയവർ പല ചർച്ചകളും നടത്തി. എന്നാല്‍ യാതൊരു മാറ്റവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് രണ്ട് സംഘടനകളിലെ പ്രതിനിധികളെ വച്ച് അവസാനം ചർച്ച നടത്തിയത്. എന്നാൽ അതും പരാജയപ്പെട്ടപ്പോഴാണ് സഹകരിക്കാൻ കഴിയില്ലെന്ന നിലപാട് എടുത്തത്.
വിട്ടുവീഴ്ചയ്ക്കു തയ്യാറാകണമെന്ന് ആവശ്യപ്പെട്ടപ്പോൾ സംഘടനയെന്ന നിലയ്ക്ക് സഹകരിച്ചു. എന്നാൽ പണം മുടക്കിയ നിർമാതാക്കൾക്ക് മനോരോഗമാണെന്ന് പറയുന്നയാളോട് എന്ത് ചർച്ചയാണ് വേണ്ടതെന്നും ഈ സാഹചര്യത്തിലാണ് സിനിമ സംഘടനകൾ പിന്മാറിയതെന്നും എം. രജ്ഞിത് പറഞ്ഞു.